Canara Bank   The Special
Home » Business Directory

Business Directory

പ്രോപ്പര്‍ട്ടി

hotel-allseason
ഹോട്ടല്‍ ആള്‍സീസണ്‍ ഒരു ഉള്‍നാടന്‍ ജലാശയ വിനോദ സഞ്ചാര കേന്ദ്രം, കൊല്ലം, കേരളം.


കേരളത്തിലെ ലോകപ്രശസ്തമായ ശുദ്ധജല തടാകമാണ് അഷ്ടമുടിക്കായല്‍. ഈ തടാകത്തിലെ ആഡംബര പൂര്‍ണ്ണമായ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഹോട്ടല്‍ ആള്‍സീസണ്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.     അഷ്ടമുടിക്കായലിലൂടെ ഒരു ഹൗസ് ബോട്ടില്‍ നടത്താന്‍ കഴിയുന്ന യാത്രയാണ് കൊല്ലം ജില്ലയിലെ വിനോദസഞ്ചാരത്തിന്റെ മുഖ്യ ആകര്‍ഷണീയത. കൊല്ലത്തെ അനേകം ഹോട്ടലുകളില്‍ ഏറ്റവും മികച്ച ഒന്നായ ഫോര്‍സ്റ്റാര്‍ പദവിയുള്ള ഹോട്ടല്‍ ആള്‍സീസണ്‍ ഏറ്റവും നല്ല ജലയാത്ര നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. അഷ്ടമുടിക്കായലിലൂടെ ഒരു ഹൗസ് ബോട്ടില്‍ നടത്തുന്ന യാത്ര നിങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്യും എന്നതില്‍ തര്‍ക്കമില്ല.

കൊല്ലത്തു നിന്ന് 30 കി.മീ മാത്രം അകലെ വര്‍ക്കലയ്ക്കടുത്ത് ആഡംബര പൂര്‍ണ്ണമായ താമസസൗകര്യം ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഈ സൗകര്യം നിങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും മികച്ച ഒന്നാണ്.
മേല്‍പ്പറഞ്ഞവ കൂടാതെ നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍
സൗഖ്യ( കേരള സര്‍ക്കാരിന്റെ ഗ്രീന്‍ലിഫ് സര്‍ട്ടിഫിക്കറ്റുള്ള ആയുര്‍വേദ കേന്ദ്രം)

കണ്ണേറ്റില്‍ ആയുര്‍വേദിക് ഡവലപ്‌മെന്റ് സൊസൈറ്റിയുമായി ചേര്‍ന്നുകൊണ്ട് ഹോട്ടല്‍ ആള്‍സീസണ്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സ നല്‍കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ നവോന്മേഷം നല്‍കുന്നു. താമസസ്ഥലത്തു വച്ചുതന്നെ ആയുര്‍വേദവിധി പ്രകാരമുള്ള തിരുമല്‍, ഉഴിച്ചില്‍ എന്നിവ ലഭിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ഹോട്ടലുകളില്‍ ഒന്നാണ് ഹോട്ടല്‍ ആള്‍സീസണ്‍
Directory powered by Business Directory Plugin