Canara Bank   The Special
Home » സിനിമ » കോളിവുഡ്

കോളിവുഡ്

സുനന്ദാ പുഷ്‌ക്കറിന്റെ ഓര്‍മ്മകള്‍ ഇനി വെള്ളിത്തിരയിലൂടെ

SUNANDA-p

എ.എം. ആര്‍ രമേശ് സംവിധാനം ചെയ്യുന്ന ഒരു മെല്ലിയകോഡു എന്ന ചിത്രം മുന്‍കേന്ദ്രമന്ത്രി ശശരിതരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ടയതണെന്ന് പറയപ്പെടുന്നു. സമൂഹത്തില്‍ നടക്കുന്ന ചില സാമൂഹികമായയാഥാര്‍ത്ഥ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രമേശ് തന്റെ പല ചിത്രങ്ങളും അണിയിച്ചൊരുക്കുന്നത്. മനീഷകൊയ്‌രാളയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈക്കാര്യം ചെയ്യുന്നത് രമേശ് ഖന്നയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.അര്‍ജ്ജുന്‍, ശ്യാം എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈക്കാര്യം ചെയ്യുന്നു ഇളയരാജയുടേതാണ് സംഗീതം.

Read More »

അന്‍സിബഹസ്സന്റെ പരന്‍ജ്യോതി

Actress-Ansiba-Hassan-And-Sarathi-In-2015-Paranjsothy-Tamil-Movie-9

മലയാളത്തിന്റെ യുവ നായിക അന്‍സിബ ഹസ്സന്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണ് പരന്‍ജ്യോതി. ഒരു ഗ്രാമത്തില്‍ നടക്കുന്ന പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥപറയുന്ന ഒരു ചിത്രമാണ് പരന്‍ജ്യോതി. സാരാഥിയാണ് അന്‍സിബയുടെ നായകനായി ഈ ചിത്രത്തില്‍ എത്തുന്നത്. ഗോബു ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗഞ്ജ കറുപ്പ്, മൈലസ്വാമി, ഷക്കീല എന്നിവര്‍ അണിനിരക്കുന്നു.

Read More »

മണിരത്‌നം ചിത്രത്തില്‍ ദൂല്‍ഖര്‍ സല്‍മാന്‍

ok-kanmani

മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഒകെ കണ്‍മണിയില്‍ ദുല്‍ഖര്‍ സെല്‍മാന്‍ നായകനായി എത്തുന്നു. മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്ന ചിത്രത്തിലെ നായിക നിത്യമേനോനാണ്. ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി.സി. ശ്രീറാമാണ്. പ്രകാശ് രാജ് ചിത്രത്തിലെ ഒരുപ്രധാനവേഷം കൈക്കാര്യം ചെയ്യുന്നു. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ചിത്രകരണം പൂര്‍ത്തിയായ മണി രത്‌നം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട് യുവതലമുറയുടെ പ്രണയ കഥയുമായി വരുന്ന ഒകെ കണ്‍മണിയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ.എ. റഹിമാനാണ്‌

Read More »

വിജയയുടെ ചിത്രത്തില്‍ ശ്രൂതിഹസ്സന്‍

maxresdefault (1)

വിജയ് നായകനാകുന്ന ചുബുദേവന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ശ്രൂതി ഹസ്സന്‍ ഒരു പ്രധാന കഥാപാത്രത്തെ കൈക്കാര്യം ചെയ്യുന്നു. കത്തിക്കുശേഷം ഇറങ്ങുന്ന വിജയയുടെ ഈ ചിത്രത്തിന് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ശ്രീദേവി, അന്‍സിക, പ്രഭു, സുധി തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്് ദേവി ശ്രീ പ്രസാദ് ആണ്. എസ്.കെ.ടി സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Read More »

‘ഇടം പൊരുള്‍ ഏവല്‍’.

Idam-Porul-Eval-Poster

വിജയ് സേതുപതിയും വിഷ്ണുവും നായകന്മാരാക്കുന്ന ഇടം പൊരുള്‍ ഏവല്‍’ എന്ന ചിത്രത്തിന്റെ ചിത്രികരണം പുരോഗമിക്കുന്നു.എസ്. രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി സീനു രാമസാമി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമാണ് ‘ഇടം പൊരുള്‍ ഏവല്‍’.നന്ദിതയും ഐശ്വര്യയും നായികമാരാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് തിരുപ്പതി ബ്രദേഴ്‌സ് മീഡിയാ പ്രൈവറ്റ് ലിമിറ്റഡാണ്.വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റെത്ത്.യുവന്‍ ഷങ്കര്‍ രാജയും ‘കവിചക്രവര്‍ത്തി’ വൈരമുത്തുവും ഒരുമ്മിച്ചു അണിയിച്ചു ഒരുക്കിയതാണ് ഇതിലെ ഗാനങ്ങള്‍ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.ഇതിനോടകം തന്നെ വൈക്കം വിജയലക്ഷ്മി ചിത്രത്തിലെ പടിയ പാട്ടു വൈറലായി കഴിഞ്ഞു.

Read More »

ഉത്തമവില്ലില്‍ കമല്‍ഹാസന്‍

kamalahassan

രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലില്‍ കമല്‍ഹാസന്‍ നായകനാകുന്നു.കമല്‍ഹാസനും ക്രേസി മോഹനും തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജ കുമാര്‍, പാര്‍വതി മേനോന്‍, പാര്‍വതി നായര്‍ എന്നിവരാണ് നായികമാര്‍.കമല്‍ഹാസന്‍ ചിത്രത്തില്‍ നടനായിട്ടാണ് അഭിനയിക്കുന്നത്.ഒരു മുഴുനീളന്‍ ഹാസ്യ ചിത്രമാണ് ഉത്തമവില്ല്. അന്തരിച്ച കെ .ബാലചന്ദര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആനന്ദ് മഹാദേവന്‍, ജയറാം, ഉര്‍വശി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളായി അണിനിരക്കുന്നുണ്ട്.

Read More »

നമ്മ ആളില്‍ നയന്‍സും ചിമ്പുവും ഒന്നിക്കുന്നു.

nayanthara-ithu-namma-alu-movie-stills

  ഒരുപട് അഭ്യുകങ്ങള്‍ക്ക് ശേഷം നയന്‍സും ചിമ്പുവും നമ്മ ആള്‍ എന്ന ചിത്രത്തില്‍ ഒന്നിക്കുന്നു. പാണ്ഡിരാജാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയായ അതിഥി വേഷത്തില്‍ എത്തുന്നു. ഒരു വലിയ ഇടവേളയിക്കി ശേഷമാണ് നയന്‍താരയും ചമ്പുവും ഒരുമിച്ചു അഭിനായിക്കുന്നത്. ഭാര്യഭര്‍ത്താക്കന്മരായാണ് ചിത്രത്തില്‍ ഇരുവരും വരുന്നത്. ചിമ്പു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹോദരന്‍ കുരലരസന്‍ ചി്ത്രത്തില്‍ സംഗീതമൊരുക്കി അരേങ്ങറ്റം കുറിക്കുന്നു.ഈ ചിത്രത്തില്‍ ആദ്യം ആന്‍സിക ആയിരുന്നരുന്നു എന്നാല്‍ ചിമ്പു പിന്നിടു തിരുമാനം മാറ്റിയെന്നും ഒരു ഗോസിപ്പുണ്ട്.

Read More »

വിജയ് പുലി തന്നെ

vijay23

ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലിയെന്ന ചിത്രത്തില്‍ വിജയ് നായകനായിയെത്തുന്നു.താരസുന്ദരി ശ്രീദേവി ഒരു പ്രധാന കഥപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാരായിയെത്തുന്നത്. ഈച്ചയിലെ ഫെയിം സുദിപ് ചിത്രത്തിലെ വില്ലന്‍.

Read More »

യുവന്‍ ശങ്കര്‍ രാജ വീണ്ടും വിവാഹിതനായി.

Evening-Tamil-News-Paper_31162226201

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനും യുവ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ മൂന്നാമത്. വിവാഹിതനായി.ദുബായില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്ന സഫ്രുന്നിസയാണ് യുവന്‍ വിവാഹം കഴിച്ചത്.തമിഴ്‌നാട്ടിലെ രാമനാഥപുരത്തായിരുന്നു വിവാഹം.ചടങ്ങില്‍ അടുത്ത ബന്ധുകള്‍ മാത്രമാണ് പങ്കെടുത്തത്.മുന്‍പ് തന്നെ ഇസ്ലാം മതം സ്വീകരിച്ച യുവന്‍ ശങ്കര്‍ രാജിന്റെ ഇപ്പോഴത്തെ പേര് അബ്ദുല്‍ ഹാലിഖ് എന്നാണ്. മുസ്ലിം മതാചാര പ്രകാരം ആയിരുന്നു വിവാഹ ചടങ്ങുകള്‍.യുവന്റെ സഹോദരി ഭവതാരിണിയും ഭര്‍ത്താവ് ശബരിയും സന്നിഹിതരായിരുന്നു. ഇതിന് മുന്‍പുളള രണ്ട് കല്ല്യാണവും വിവാഹമോചനത്തില്‍ ആണ് അവസാനിച്ചത്്.

Read More »

തൃഷയ്ക്കും അനുഷ്‌ക്കയ്ക്കുമൊപ്പം ബേബി അനിക

baby

മലയാളി പ്രക്ഷേകര്‍ക്കുമുമ്പില്‍ വാത്സല്യത്തിന്റെ കൂടുകെട്ടിയ കൊച്ചു സുന്ദരി ബേബി അനിക. ഇനി തമിഴകത്തിലേക്ക് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ അറിന്താലിലാണ് അനിക തമിഴകത്ത് ഹരിശ്രീ കുറിക്കുന്നത്. അജിത് നായകനായി എത്തുന്ന ചിത്രത്തില്‍ തൃഷും അനീഷ്‌ക്കയുമാണ് നായികമാര്‍. എറോസ് ഇന്റര്‍നാഷണല്‍ വിതരണം ചെയ്യുന്ന ചിത്രത്തില്‍ അരുണ്‍ വിജയ് , പാര്‍വ്വതി നായര്‍, വിവേക് , തലൈവാസല്‍ വിജയ്, തുടങ്ങിയ താരനിര അണിനിരക്കുന്നു. പൊങ്കല്‍ ദിനത്തിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

Read More »
Directory powered by Business Directory Plugin