Canara Bank   The Special
Home » ഫീച്ചര്‍

ഫീച്ചര്‍

ഓണം- മലയാളിയുടെ ആത്മവഞ്ചന

onan

‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ’ ഈ ഈരടികള്‍ കേള്‍ക്കാത്ത മലയാളി ഭൂമുഖത്തില്ല. രാമരാവണ യുദ്ധത്തില്‍ ദൈവത്തിന്റെ അവതാരമായ രാമന്റെ കൂടെ നിന്ന കേരളീയര്‍ മഹാബലിയുടെ കാര്യത്തില്‍ ദൈവത്തിന്റെ തന്നെ അവതാരമായ വാമനനെ തള്ളിപ്പറയുകയും ഒരു അസുരന്റെ പക്ഷത്തു നില്‍ക്കുകയും ചെയ്തു. കേരളീയരുടെ നീതിബോധത്തിന്റെ തെളിവായി  ഇത് കണക്കാക്കാം. മഹാബലി നിഷ്‌കാസിതനായ ശേഷം കേരളനാട്ടില്‍ കള്ളവും ചതിയും വഞ്ചനയും ബാലമരണവും മറ്റനേകം തിന്മകളും  നാള്‍ക്കുനാള്‍ പെരുകി വന്നു. വര്‍ഷത്തിലൊരിക്കല്‍ മഹാബലി തന്റെ ജനത്തെ കാണാന്‍ വരുമെന്നും ആ അവസരമാണ് ഓണമായി ആഘോഷിക്കുന്നതെന്നും കുട്ടികളോടെങ്കിലും ...

Read More »

സ്പീക്കര്‍ ജി. കാര്‍ത്തികേയന് നാടിന്റെ ആദരാഞ്ജലികള്‍

g--karthikeyan

നിയമസഭാ സ്പീക്കറും മുന്‍മന്ത്രിയുമായ ജി. കാര്‍ത്തികേയന്‍(65 വയസ്സ്) ബാംഗ്ലൂരിലെ എസ്. സി. ജി ആശൂപത്രിയില്‍ അന്തരിച്ചു. കരളിലെ അര്‍ബ്ദുദ ബാധയെ തുടര്‍ന്ന് 17 ദിവസമായി ചികിത്സയിലായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി ഐസിയിലും, വെന്റിലേറ്ററിലുമായിരുന്നു.ശനിയാഴ്ച പുലര്‍ച്ചയോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയും മരുന്നുകളോട് ശരീരം പ്രതികരിക്കാതെയായി .തുടര്‍ന്ന് പകല്‍ 10.30 ഓടെ ഡോക്ടര്‍മാര്‍ മരണം സ്ഥിതികരിച്ചു. ഭാര്യ ഡോക്ടര്‍ സുലേഖയും( ഡയറക്ടര്‍, ഇന്ദിരഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം) മക്കളായ അനന്തപത്മനാഭനും, ശബരിനാഥും മരണ സയമത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച സ്പീക്കറുടെ ഔദ്യോഗിക വസതിയിലും, ദര്‍ബാര്‍ഹാളിലും, കെ.പി.സി.സി ആസ്ഥാനത്തും, ...

Read More »

ബി.ബി. സി. ഡോക്യൂമെന്ററി തടയാന്‍ കേന്ദ്രം പരാജയപ്പെടുന്നു.

624

ഡല്‍ഹിയിലെ കൂട്ടമാനഭംഗക്കേസില്‍ പരാമര്‍ശ വിധേയമായ ‘ഇന്ത്യയുടെ പുത്രി’ എന്ന ബി.ബി.സി യുടെ ഡോക്യുമെന്ററി നിയമപരമായി തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം പാളി. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്കുമെന്ററിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്. എന്നാല്‍ അതിന് വ്യക്തമായ നിയമസാധുത ഇല്ല എന്നാണ് നിയമ വിരുദ്ധരുടെ അഭിപ്രായം അറിയാനുള്ള അവകാശത്തിനു കീഴില്‍ ഡോക്യൂമെന്ററിക്കെതിരായ നിയമം നിലനില്‍ക്കില്ല എന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ഇതിനകം തന്നെ പ്രസ്തുത ഡോക്യുമെന്ററി ധാരാളം പേര്‍ കാണുകയുണ്ടായി. സ്ത്രീകള്‍ക്കെതിരായ കുറ്റകരമായ വാസനക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒന്നാണ് വിവാദ വിഷയമായ ഡോക്യുമെന്ററി എന്ന അഭിപ്രായവും നിലനില്‍ക്കുന്നതിനിടയില്‍ നിയമത്തിന്റെ പരിരക്ഷക്കിടയില്‍ മുഖം ...

Read More »

മാണിക്ക്്‌യെതിരെ ചക്രവ്യൂഹം ചമയ്ക്കാനൊരുങ്ങി പ്രതിപക്ഷം.

K.M. Mani_0_0_0_2_0

ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ശ്രീ. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലയെന്ന കടുത്ത തീരുമാനത്തിലാണ് പ്രതിപക്ഷം. ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമസഭയ്ക്ക് അകത്തു പുറത്തും അതിശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി എമ്മിന്റെ പരിപാടി. അതേസമയം ഇടതുപക്ഷം ഏകോപന സമിതിയില്‍ അത്തരത്തിലുള്ള തീരുമാനം ഒന്നും ഇതുവരെ എടുത്തിട്ടില്ല. എന്തായാലും സംസ്ഥാന സെക്രട്ടറിമാരായി അധികാരമേറ്റ ശ്രീ. കൊടിയരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനും തങ്ങളുടെ പുതിയ പദവി എങ്ങനെ മാണി വിരുദ്ധ സമരമുറയില്‍ പ്രയോഗിക്കുന്നു എന്നു കാണാന്‍ കൗതുകം ഏറെയാണ്. ഇടതുപക്ഷ ക്യാംപില്‍ പടയൊരുക്കം നടക്കുമ്പോഴും ...

Read More »

ശക്തി വിളിച്ചോതി എ.എ.പി

ദേശീയ രാഷ്ട്രീയത്തിലെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ച് ആംആദ്മിപാര്‍ട്ടി പ്രചാരണത്തിന് മേല്‍കൈ നേടിക്കൊണ്ടും പ്രവചനങ്ങളില്‍ തങ്ങളുടെ നില ഭദ്രമാക്കിക്കൊണ്ടും ഡല്‍ഹി പൊതുതിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് 1.33 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് ശനിയാഴ്ച പോവുകയാണ്. ബി.ജെ.പി.ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇത് തീര്‍ത്തും അഭിമാനപ്രശ്‌നമാണ്. അതിനാല്‍ പ്രധാനമന്ത്രി നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് ചുക്കാന്‍ പിടിച്ച രണ്ട് പേര്‍, നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുന്നു എന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പിലെ കൗതുകം. ശ്രീ കേജ്‌രിവാളും കിരണ്‍ബേടിയും ഒരേ കളരയില്‍നിന്നും പൊന്തി വന്ന താരങ്ങളാണ്. ...

Read More »

ഒബാമ, മോദി പിന്നെ മത അസഹിഷ്ണതയും

30modi-obama1

ഇന്ത്യയുടെ മത അസഹിഷ്ണത ഗാന്ധിജിയെപോലും ഞെട്ടിക്കുന്നതാണെന്ന ഒബാമയുടെ പ്രസ്താവന വലിയ ഞെട്ടലാണ് പല കേന്ദ്രങ്ങളിലും ഉളവാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളും അത് മോദിയെ അടിക്കാനുള്ള വടിയായിട്ടാണ് ഉപയോഗിച്ചത്. അതേ സമയം ഓബാമ ഒരു മതത്തേയും പ്രത്യേകമായി എടുത്തുപറഞ്ഞില്ല എന്ന മറുവാദവുമായി ബി.ജെ.പി യും രംഗത്തുണ്ട്. ഇതിനകം തന്നെ വൈറ്റ് ഹൗസ് പ്രസിഡന്റ് ഒബാമയുടെ പ്രസംഗത്തിന് വിശദീകരണവുമായി രംഗത്തു വന്നു. ഇന്ത്യയുടെ വികസനത്തിനും പുരോഗതിക്കും സഹിഷ്ണത അനിവാര്യമാണെന്ന നിലപാട് അവര്‍ എടുത്തിരിക്കുന്നത്. എന്തായാലും ഈ കോലാഹലങ്ങള്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഉത്സാഹവും മോദി ക്യാംപില്‍ അരിശവും ...

Read More »

രണ്ടും കല്‍പ്പിച്ച് മാണി

1

  യു.ഡി. എഫ്. സര്‍ക്കാര്‍ ഉണ്ടെങ്കില്‍ താന്‍ തന്നെയാവും ബജറ്റ് അവതരിപ്പിക്കുക എന്ന അവകാശവാദവുമായി ധനമന്ത്രി കെ.എം.മാണി മുന്നോട്ട് വന്നു. പ്രതിപക്ഷം മാണിയുടെ ബജറ്റ് അവതരണത്തിനെതിരെ പ്രതിക്ഷേധത്തിന്റെ തതന്ത്രങ്ങള്‍ മെനയുന്ന പശ്ചാത്തലത്തിലാണ് മാണിയുടെ ഈ പ്രഖ്യാപനം. ഇതിനകം തന്നെ ശ്രീ.പി.സി. ജോര്‍ജ്ജ് മാണിക്കെതിെ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിക്ഷേധത്തിന്റെ ചോരപ്പുഴ നീന്തികടക്കാന്‍ തനിക്ക് ആരോഗ്യമില്ല എന്ന് തുറന്നിടിച്ചിരുന്നു. ശ്രീ ജോര്‍ജിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ധനമന്ത്രിയുടെ പ്രതികരണമുണ്ടായത്. ഇതിനിടയില്‍ ആരോപണം തെളിയും വരെ ആരെയും കുറ്റവാളികളാക്കരുതെന്ന് ഓര്‍ത്തഡോസ് സഭയുടെ പരമാധ്യക്ഷന്‍ കത്തോലിക്കാബാവ ആവശ്യപ്പെടുകയുണ്ടായി. എന്തായാലും പ്രതിപക്ഷവും കേരളത്തിലെ ...

Read More »

അമേരിക്കന്‍ കമ്മ്യൂണിസ്്റ്റുകള്‍ അടവുനയം മാറ്റുന്നു.

അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഡെമോക്രോറ്റുകളോട് സഹകരിച്ച് മുന്നേറുവാന്‍ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം. ഡമോക്രോറ്റുകളുടെ വിശാലമായ പ്രവര്‍ത്തനമേഖല ഉപയോഗപ്പെടുത്തി പാര്‍ട്ടി സംവിധാനം വിപുലീകരിക്കുകയും കൂടുതല്‍ ജനപിന്തുണ പ്രചരിക്കുകയുമാണ് ഈ ചുവടുമാറ്റത്തിന്റെ മുഖ്യലക്ഷ്യം. ആശയപരമായ ഡമോക്രേറ്റുകളോട് യോജിപ്പില്ലെങ്കിലും പലകാര്യത്തിലും അവര്‍ റിപ്പബ്ലിക്കന്‍സ് പാര്‍ട്ടിയില്‍ നിന്നും ഭേദമാണെന്നാണ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയനിലപാട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി 2023 പേജ് വരുന്ന നയരേഖ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജോണ്‍ ബാക്‌ടെല്‍ പ്രസിദ്ധീകരിച്ചു. വര്‍ഗ്ഗ ശത്രുക്കളെ നേരിടാന്‍ തല്‍ക്കാലം ഡെമോക്രാറ്റികള്‍ക്കൊപ്പം നില്‍ക്കും. പ്രാദേശിയ തിരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് സംഘടനാ നേതാക്കള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നും അവരുമായ ...

Read More »

നാഥനില്ലാക്കളരിയായി കോണ്‍ഗ്രസ്സ്

IN02_AICC1_280113g

  ദേശീയരാഷട്രീയത്തില്‍ കോണ്‍ഗ്രസ്സ് നേരിടുന്ന വെല്ലിവിളികള്‍ സംഘടനാപരവും ആശയപരവുമായിട്ടുള്ളതാണ്. ആശയ പരമായി കോണ്‍ഗ്രസ്സ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടുന്നതിലും അദ്ദേഹം ഉയര്‍ത്തിവിടുന്ന പ്രശ്‌നങ്ങളെ ആശയപരമായി പ്രതിരോധിക്കുന്നതിലും നിരന്തരം പരരാജയപ്പെടുന്ന കാഴ്ചയാണ് മുന്നിലുള്ളത് അതേസമയം സംഘടനയുടെ നേതൃനിരയിലുള്ള അനഭവപാഠങ്ങള്‍ കൈമുതലായുള്ള മറ്റു നേതാക്കളെ വിശ്വാസത്തിലെ ടുക്കാനും അവരുടെ അനുഭവ സമ്പത്തിനെ പാര്‍ട്ടിയുടെ ദുര്‍ഘടഘട്ടങ്ങളില്‍ ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയിലുമാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാമ്. ജയന്തി നടരാജന്‍ പാര്‍ട്ടി വിട്ടു പോയസംഭവം കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ ശ്രീ. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് അവര്‍ നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ സോണിയാ ...

Read More »

ദേശീയ ഗെയിംസ് തുടക്കമായി: തലസ്ഥാനത്ത് ഉത്സവമേളം

national-games-kerala-2015-inauguration-photos-04897

വിവാദങ്ങള്‍ക്ക് വിടനല്‍കി കേരളം ദേശീയ ഗെയിംസിന് തിരികൊളുത്തി. പുതിയ ഉയരവും ദൂരവും തേടിയുള്ള മത്സരക്കൂട്ടായ്മയില്‍ പുതിയ താരോദയങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കും. ശനിയാഴ്ച വൈകുന്നേരം 5.30 ന് പുതുതായി പണികഴിപ്പിച്ച ്ഗ്രീന്‍വില്‍സ സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീരമായ ചടങ്ങോടെ 35-ാം ദേശീയ ഗെയിംസിന് തിരി തെളിഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരത്തോളം പേരാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രധാനവേദിയായ, തിരുവനന്തപുരത്ത് പതിനഞ്ച്് ഇനങ്ങളിലും മറ്റിനങ്ങള്‍, കൊല്ലം ,ആലപ്പുഴ,തൃശ്ശൂര്‍ , കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചരക്ക് തുടങ്ങിയ ചടങ്ങുകള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസിന് ...

Read More »
Directory powered by Business Directory Plugin