Canara Bank   The Special
Home » ആരോഗ്യം » ആയുര്‍വേദം

ആയുര്‍വേദം

പ്രമേഹം

diabetes

പ്രമേഹം പിടികൂടുന്നത് അന്തസ്സുള്ള കാര്യമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം ധനികര്‍ക്കു മാത്രമേ ഈ രോഗം ഉള്ളതായി കണ്ടിരുന്നുള്ളൂ. കൂടാതെ മധ്യവയസ്സു മുതല്‍ മേല്‌പോട്ടു പ്രായമുള്ളവരെ മാത്രമേ ഈ രോഗം പിടികൂടിയിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കുബേരനെന്നോ, കുചേലനെന്നോ, ബാലനെന്നോ, വൃദ്ധനെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ലാതെ സകല വിഭാഗത്തിലുള്ളവരിലും ഈ രോഗം കണ്ടുവരുന്നു. ഏതൊരു രോഗത്തേയും മാറ്റുന്നതിനുള്ള നടപടികള്‍ ആ രോഗം ഉണ്ടോ എന്നു മനസ്സിലാക്കുകയും അത് ഉണ്ടെന്ന് അംഗീകരിക്കുകയുമാണ്. അടുത്ത നടപടിയാണ് ആ രോഗം മാറ്റുന്നതിനുള്ള ചികിത്സ ...

Read More »

വില്ലന്‍ ചുമയ്ക്ക് വെല്ലുവിളിയായി ആയൂര്‍വേദം

cough

ചുമയെന്നാല്‍ പല രോഗത്തിന്റെ രോഗലക്ഷണമായി വരുന്ന ഒരവസ്ഥയാണ്. അതുകൊണ്ട് തന്നെ വളരെ നിസാരമായി നമ്മള്‍ തള്ളികളയുന്ന ചുമയ്ക്ക് പിന്നില്‍ പല രോഗങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാല്‍ ചില ഘട്ടങ്ങളില്‍ രോഗങ്ങള്‍ അകന്നാലും ചുമ പിന്നെയും ബാക്കി ആകും. ഏറെ നാള്‍ അങ്ങനെ അലട്ടുന്ന ഒരു തരം ചുമയാണ് വില്ലന്‍ ചുമ. ഇത് മുതിര്‍ന്നവരില്‍ കാണുമെങ്കിലും കൂടുതലായി കുട്ടികളിലാണ് കണ്ടുവരുന്നത്. ശരീരത്തില്‍ ബാക്ടീരിയയുടെ കടന്നുകയറ്റമാണ് ഇതിന് കാരണം. ചെറിയ ചുമയില്‍ തുടങ്ങി പിന്നെ വളരെ വലിയ രീതിയില്‍ നിര്‍ത്താതെ ചുമയ്ക്കുകയും ഒടുവില്‍ ചുമച്ച് ഛര്‍ദ്ദിക്കുകയും ചെയ്യുന്നു. വില്ലന്‍ ...

Read More »

ചിക്കന്‍പോക്‌സ്

e3df727ebdbeaa462dee46ae45c98768

ഒന്നു മുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികള്‍ക്കിടയിലാണ് ചിക്കന്‍ പോക്‌സ് എന്ന രോഗം കൂടുതലായി കാണപ്പെടുന്നത്. ഇത് കുട്ടികള്‍ക്കുണ്ടാകുന്ന ചുമ, പനി, എന്നീ രോഗങ്ങളെപ്പോലെ തന്നെ വളരെ സാധാരണമായി കാണേണ്ട ഒരു രോഗം തന്നെയാണ്. നല്ല വിശ്രമത്തിലൂടെ ഈ രോഗത്തിന് വേഗം തന്നെ മുക്തി നേടാം. ഇന്ന് കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് വാക്‌സിനേഷനിലൂടെ ഈ അസുഖത്തെ തടയാന്‍ സാധിക്കുന്നു. ചില ഘട്ടങ്ങളില്‍ മുതിര്‍ന്നവര്‍ക്കും ഈ രോഗബാധ കണ്ടുവരുന്നുണ്ട്. ജലദോഷം കടുത്ത ശരീര വേദന, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളാണ് ചിക്കന്‍ പോക്‌സിന്റെ ആദ്യ ദിവസങ്ങളില്‍ കാണുന്നത്. തുടര്‍ന്ന് ...

Read More »

മഞ്ഞപിത്തതെ നേരിടാം

phyllanthus-niruri

പിത്തദോഷം സംബന്ധമായ രോഗമാണ് മഞ്ഞപിത്തം. ഇത് കൂടുതലായി കാണുന്നത് ഉഷ്ണ കാലവസ്ഥയില്‍ ആണ്. കരളിനെ ബാധിക്കുന്ന ഈ രോഗം പിത്തരസം ഉണ്ടാവുന്നതിനോ അത് വിതരണം നടത്തുന്നതിനോ തടസം സൃഷ്ടിക്കുകയും രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നതുവഴി മഞ്ഞപിത്തം ഉണ്ടാവുന്നു. പിത്തരസത്തിന് നിറം നല്‍കുന്ന ബിലിറൂബിന്റെ അളവ് ഈ രോഗാവസ്ഥയില്‍ അമിതമായി രക്തത്തില്‍ കലരുന്നതിനാല്‍ ചര്‍മ്മം, കണ്ണ്, നഖം, മുത്രം എന്നിവ മഞ്ഞനിറം ആകുന്നു. കരളിനെ ബാധിക്കുന്ന മിക്ക രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപിത്തമാണ്. ആധുനിക വൈദ്യശാസ്ത്രം മഞ്ഞപിത്തത്തെ മുന്നായി തരം തിരിച്ചിരിക്കുന്നു. 1. ഒബ്ഡ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്: ...

Read More »

ശാന്തമായ മനസിന് ശിരോധാര

Shirodhara-hair-treatment

ഒന്നിനും സമയമില്ലാതെ പായുന്ന ജീവിതം പോലെ തന്നെ ഒരിക്കലും സ്വസ്ഥതയും സമാധാനവും ലഭിക്കാത്ത മനസ് ഒരു പ്രശ്‌നം തീരുമ്പോള്‍ അടുത്തത് എന്നിങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി നമ്മെ വേട്ടയാടുന്ന ചിന്തകള്‍ ഒരിക്കലും സുന്ദരമായ ഒരു ജീവിതം പ്രദാനം ചെയ്യുകയില്ല. ഒരിടത്തും ഉറച്ചു നില്‍ക്കാത്ത മനസ്സ് കുരങ്ങനെപ്പോലെയാണ് അത് ഇങ്ങനെ ചാടി ചാടി നടക്കും. മനസിനെ നിയന്ത്രിച്ച് ഒരിടത്ത് പിടിച്ചു നിര്‍ത്താന്‍ ചില പൊടികൈകള്‍ ആയൂര്‍വേദത്തില്‍ ഉണ്ട് അതില്‍ ഏറ്റവും ലളിതമായ ഒന്നാണ് ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് അല്ലെങ്കില്‍ ശീരോധാര. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആയൂര്‍വേദത്തില്‍ എണ്ണകള്‍ക്ക് ...

Read More »

പനികള്‍ (ജ്വരം)

fever2

ഇന്ന് പനി വന്നാല്‍ ഉടനെതന്നെ വിവിധതരം അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത് പനിയെ തല്‍ക്കാലത്തേക്ക് അടിച്ചമര്‍ത്തി കൂടുതല്‍ ശക്തമായ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. പനി രോഗമല്ല രോഗലക്ഷണമാണ്, രോഗാണുക്കളുടെ ആക്രമണത്തെ തടയാന്‍ ശരീരം ചെയ്യുന്ന സ്വയംരക്ഷണ പ്രക്രിയയാണ് പനി. തെറ്റായ ചികിത്സകളും ആഹാര ശീലങ്ങളും മുഖേന ഉണ്ടാകുന്ന ലഘുവായ പനി പീന്നിട് ടൈഫോയ്ഡും ന്യൂമോണിയയും മസ്തിഷ്‌ക ജ്വരവുമായിത്തീരുന്നു. നല്ല ചികിത്സ പരിചരണ ശുശ്രൂഷയും കൊണ്ട് സ്രോതോശുദ്ധി യഥാവിധി കിട്ടുകയാണെങ്കില്‍ പനികള്‍ സുഖപ്പെടുകയും ആരോഗ്യം പഴയതിലുമധികം കൂടുകയും ചെയ്യും. പനിയുടെ തുടക്കത്തില്‍ ഉപവാസം ഏറ്റവും ...

Read More »

തുളസി

61FFA3Ez5sL._SL1500_

തുളസിയുടെ എല്ലാഭാഗങ്ങളും ഔഷധയോഗ്യമാണ് മസൂരി, ലഘുമസൂരി എന്നീ അസുഖങ്ങളുടെ ശമനത്തിന് പത്ത് മില്ലി ലിറ്റര്‍ തുളസിയിലനീര് അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം വീതം കുടിക്കുന്നത് നല്ലതാണ്. വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയില, തുളസിപ്പൂവ്, മഞ്ഞള്‍, തഴുതാമ എന്നിവ സമമായെടുത്ത് അരച്ച് മുറിവായില്‍ പുരട്ടുകയും അതുതന്നെ അരച്ച് ആറ് ഗ്രാം വീതം ദിവസം മൂന്നുനേരം എന്ന കണക്കില്‍ ഏഴ് ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണമായും ശമിക്കും. അഞ്ച്് മില്ലി ലിറ്റര്‍ തുളസിയിലനീര് തേനും ചേര്‍ത്ത് ദിവസവും മൂന്നുനേരം വീതം ഉപയോഗിച്ചാല്‍ ജീര്‍ണ്ണജ്വരം, ...

Read More »

ഔഷധഗുണമേറും വെളുത്തുള്ളി

garlic-with-parsley-fb

നമ്മുടെ വീടുകളില്‍ തന്നെയുള്ള പല വസ്തുക്കളും വിവിധതരം രോഗശമനത്തിനായി ഉപയോഗിക്കാവുന്ന ദിവ്യഗുണങ്ങള്‍ ഉള്ളവയാണ് നാം അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒരു വസ്തുവാണ് വെളുത്തുള്ളി. എന്നാല്‍ അതിന്റെ ഔഷധ ഗുണത്തെപ്പറ്റി നമ്മുക്ക് എത്രത്തോളം അറിയാം. എന്നത് ആണ് വലിയ ചോദ്യം. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.വായ് അടയ്ക്കാനും, തുറക്കാനും സാധിക്കാത്ത അവസ്ഥയായ ഹനുസ്തംഭത്തിന് വെളുത്തുള്ളിയും ഇന്തുപ്പും ചേര്‍ത്തരച്ച് ഒരു ഗ്രാം വീതം ദിവസം മൂന്നു നേരം കഴിക്കുകയും അത് പുറമെ പുരട്ടുകയും ചെയ്താല്‍ ആശ്വാസമുണ്ടാകും. വെളുത്തുളളി കുറച്ച്് ചൂടുവെള്ളത്തില്‍ ...

Read More »

ഉറക്കമില്ലായ്മയും ആയൂര്‍വേദവും

6e6b9206-a851-4a53-aa36-ef800504d500---0-

ഒരു മനുഷ്യശരീരത്തിന് ഏറെ ആവശ്യമായ ഉറക്കം, വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം ഇവയുടെ താളം തെറ്റലുകളില്‍ നിന്നാണ് രോഗത്തിലേക്ക് ശരീരത്തെ കൊണ്ട് എത്തിക്കുന്നത.് പ്രത്യേകിച്ചും ഉറക്കം ശാരീരിക ഉന്മേഷത്തിനും മാനസിക ഉണര്‍വിനും ഉറക്കം. വളരെ പ്രധാന സ്ഥാനം വഹിക്കുന്നു. നമ്മളില്‍ പലരും ഉറക്കമില്ലായ്മ പരാതിയായി പറയാറുണ്ടെങ്കിലും അത് അത്രകണ്ട് ഗൗരവമായി എടുക്കാറില്ലയെന്നതാണ് സത്യം. എന്നാല്‍ ഈ ഉറക്കമില്ലായ്മ ശാരീരികവും അസ്വാസ്ഥതകളും മാനസിക പിരിമുറുക്കവും ഉണ്ടാവുന്നതാണ്. ഇതുനുശാസിക്കുന്നത് പ്രകാരം ആയൂര്‍വേദം ഉറക്കമില്ലായ്മ് വാതപിത്തങ്ങളുടെ കോപംമൂലമാണ് എന്നാണ്. ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ 1. കാലാവസ്ഥയുടെ മാറ്റം 2. ആഹാരക്രമത്തില്‍ വന്ന ...

Read More »

ഔഷധഗുണമേറിയ കസ്തൂരി മഞ്ഞള്‍

Haldi root

ആയൂര്‍വേദ വിധി പ്രകാരം വളരെ ഔഷധയോഗ്യമായിട്ടുള്ള ഒരു സസ്യമാണ് കസ്തൂരിമഞ്ഞള്‍. ചര്‍മ്മസംരക്ഷണത്തിനും ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും കസ്തൂരി മഞ്ഞള്‍ വളരെ ഉത്തമമാണ്. നവജാത ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കസ്തൂരി മഞ്ഞള്‍ ഒരു ഉത്തമ ഔഷധമാണ്. ശരീരത്തിന് നല്ല നിറവും ഗന്ധവും ലഭിക്കുവാന്‍ കസ്തൂരി മഞ്ഞള്‍ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ചര്‍മ്മഭാഗത്തുണ്ടാകുന്ന ചില രോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. തേള്‍,വണ്ട് തുടങ്ങിയ വിഷജന്തുക്കള്‍ കടിച്ചാല്‍ ആ ഭാഗങ്ങളില്‍ കസ്തൂരി മഞ്ഞള്‍ അരച്ചിടുന്നത് വിഷാംശത്തെ ശമിപ്പിക്കുന്നതിന് ഉത്തമമാണ്. കസ്തൂരി മഞ്ഞളും തൈരും യോജിപ്പിച്ച് ശരീരത്ത് ...

Read More »
Directory powered by Business Directory Plugin