Canara Bank   The Special
Home » സാഹിത്യം » കോലാഹലം

കോലാഹലം

അക്കിത്തം നാരായണന്‍

Akkitham Narayanan

പാരിസില്‍ അന്നത്തെ ട്രെന്‍ഡ് കണ്ടംപറ്റി ആര്‍ട്ട് കൂടാതെ സെനറ്റിയ ആര്‍ട്ട് (മൂവ് ചെയ്യുന്ന കല) ആയിരുന്നു ഇന്നു നമ്മള്‍ കാണുന്ന ഇന്‍സ്റ്റലേഷന്‍സിന്റെ തുടക്കം. അക്കാലത്താണ് 67-68 കാലത്ത് അന്നു പാരീസ് ബിനാലെ എന്ന പ്രദര്‍ശനം ഉണ്ടായിരുന്നു. അവിടെ അന്നു കണ്ടതൊക്കെ നമ്മള്‍ കാണാന്‍ തുടങ്ങുന്നത് ഇന്നാണ്. നാല്‍പത്തഞ്ചു കൊല്ലത്തിനു ശേഷം.

Read More »

ടി.എസ് കല്യാണരാമന്‍

T.S. Kalyanaraman

രാവിലെ 10.30 ന് ഉച്ചഭഷണവും കഴിച്ചാണു ഞങ്ങള്‍ കടയിലേക്കു പോരുന്നത്. അതു മുത്തച്ഛന്റെ കാലം മുതലുള്ള ശീലമാണ്. ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയാല്‍ പിന്നെ ഒന്നു കിടക്കണമെന്നു തോന്നും. ഉച്ചയുറക്കം പതിവാകും. കടയിലേക്കു തിരിച്ചെത്താന്‍ വൈകും.

Read More »

കെ.എല്‍. മോഹനവര്‍മ്മ

K. L. Mohana Varma

  വീശാമിരിക്കാം, കുടയായ് പിടിക്കാം, നായെത്തടുക്കാം, അരി കൊണ്ടുപോകാം. എന്നു പാളവീശറിയെക്കുറിച്ചു കവി പാടി അതു വാരാന്ത്യ പത്രങ്ങളെക്കുറിച്ചാണെന്നു വി.കെ.എന്‍ പിന്നീടു പറഞ്ഞൂ.

Read More »

ടി.ടി. ശ്രീകുമാര്‍

T. T. Sreekumar

ചര്‍ച്ച ചെയ്യേണ്ടത് ഈ നിരാഹാര സമരത്തിന്റെ പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ചാണ്. ഇത്രയും ദീര്‍ഘമായ ഒരു സഹനസമരം എന്തുകൊണ്ടു പരാജയപ്പെടുന്നു. എന്നതിനെക്കുറിച്ചാണ് ഇറോം ശര്‍മിളയ്ക്കു ലഭിച്ച പിന്തുണ ആ സമരത്തിന്റെ തീക്ഷ്ണതയുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന പരിമിതമായിരുന്നു. ഇന്ത്യയ്ക്കുള്ളില്‍ മാത്രമല്ല ലോകതലത്തില്‍ തന്നെ ഇത്തരം ഒരു സമരം കേവലമായ നൈതികതകൊണ്ടുമാത്രം സൃഷ്ടിക്കേണ്ട ഐക്യദാര്‍ഢ്യം അതിനു ലഭിച്ചില്ല. എന്നതാണു വസ്തുത. നമ്മുടെ രാഷ്ട്രീയ സമീപനത്തിലെ വലിയ ഒരു ഇരട്ടത്താപ്പാണ് ഇതു വെളിവാക്കുന്നത്.

Read More »

അജയന്‍

ajayan-dillep

അച്ഛന്റെ (തോപ്പില്‍ ഭാസി) ആത്മകയായ ഒളിവിലെ ഓര്‍മകള്‍ സിനിമയാക്കണമെന്ന മോഹം വര്‍ഷങ്ങളായി മനസ്സിലുണ്ട്. എം.ടി സാറും പറഞ്ഞു ആ വിഷയം സിനിമയായി വരേണ്ടതാണെന്ന്.  ശ്രീനിവാസന്‍ എഴുതണം എന്നാണ് എന്റെ അഗ്രഹം. ദിലീപാണി മനസ്സിലുള്ള നടന്‍. അച്ഛനുമായി രൂപസാദൃശ്യമുള്ള നടനാണു ദിലീപ്.

Read More »

അലിയാര്‍

Prof. Aliyar

പത്മരാജനെപ്പറ്റി സുരേഷ് ഉണ്ണിത്താന്‍ ഒരു ഡോക്യൂമെന്ററി എടുത്തപ്പോള്‍ അവസാനത്തെ രണ്ടുമൂന്നു വാക്യങ്ങള്‍  പല ടെയ്ക്കുകള്‍ വേണ്ടിവന്നു. എനിക്ക് അടുപ്പമുള്ള ആളാണു പത്മരാജന്‍. എന്റെ ശബ്ദം ഇടറും നാല്‍പതു വര്‍ഷത്തെ സൗഹൃദമുള്ള മുരളിയെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി ചെയ്യേണ്ടിവന്നപ്പോഴും ഇതു സംഭവിച്ചിട്ടുണ്ട്.

Read More »

ഷാനവാസ് കെ. ബാലക്കുട്ടി

Shanavas K. Bavakkutty

കിസ്മത്ത് എന്റെ നാട്ടില്‍ നടന്ന സംഭവമാണ്. കഥയില്‍ കാര്യമായ മാറ്റമൊന്നുമില്ല. കഥാപാത്രങ്ങളാണു മാറിയത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊന്നാനി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ചകളിലൊന്നായിരുന്നു. അനിത എന്ന കഥാപാത്രം എന്റെ പരിചയത്തിലുള്ള കുട്ടികൂടിയാണ്. പോലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയതായിരുന്നു. പക്ഷേ അവരെ സഹായിക്കാനോ രക്ഷിക്കാനോ എനിക്കു കഴിഞ്ഞില്ല.  ആ കുറ്റബോധമാണ് പിന്നീടുണ്ടായ കഥകള്‍ തേടി ഇറങ്ങാനിടയാക്കിയത്.

Read More »

കെ.കെ. ശൈലജ

K. K. Shailaja

എനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു വലിയ പെണ്‍കുട്ടി അച്ഛാ എന്നു വിളിച്ചുകൊണ്ടു വീട്ടില്‍ കയറിവന്നു. അച്ഛന്‍ ആ സമയത്തും സത്യം പറഞ്ഞില്ല. കുട്ടിയെ തിരിച്ചയയ്ക്കാനാണ് അച്ഛന്‍ ശ്രമിച്ചത്. പക്ഷേ, അമ്മാമ്മ പറഞ്ഞു അങ്ങനെ ഒരു കുട്ടി ഒരു കാരണവുമില്ലാതെ അച്ഛാ എന്നു വിളിച്ചു വീട്ടില്‍ കയറി വരികയില്ല. അതിലെന്തോ കാര്യമുണ്ട്. ഇയാളുടെ മകളാണെങ്കില്‍ നമ്മള്‍ സംരക്ഷിക്കും എന്ന് അമ്മാമ്മ പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ അതു സത്യമാണെന്നു തെളിഞ്ഞു. അമ്മാമ്മ ആ കുട്ടിയെ  ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ അമ്മയുടെ മനസ്സ് ആരും മനസ്സിലാക്കിയിരുന്നില്ല. പിന്നീട് അച്ഛന്റെ കൂടെ ...

Read More »

ബെന്യാമിന്‍

benyamin

സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ നന്നായി എന്നു പറഞ്ഞതിന് എന്നെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കിയിരിക്കുന്നു.  ഒരു ഗ്രൂപ്പ് ശല്യം ഒഴിവായിക്കിട്ടി.  ഒരാള്‍ എന്റെ സുഹുത്താണെന്നത് അയാളുടെ ഒരു മോശം രചനയെ വിമര്‍ശിക്കുന്നതിനോ ഒരു നല്ല രചനയെ പ്രശംസിക്കുന്നതിനോ തടസ്സമാകാറില്ല.  അതില്‍ പ്രസ്‌നമുള്ള വല്ല ഗ്രൂപ്പുകാരും ഇനിയും ഉണ്ടെങ്കില്‍ എന്നെ വേഗം പുറത്താക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Read More »

ഡോ. ബി. ഇക്ബാല്‍

Dr. B. Iqubal

കഥാപാത്രങ്ങളുടെ പേരിന്റെ അടിസ്ഥാനത്തില്‍ സാഹിത്യത്തെ സംഘി, മുസ്ലിം, തീവ്രവാദം എന്നിങ്ങനെ വേര്‍തിരിച്ച് ആക്രമിക്കുന്ന ഉത്തരാധുനകാനന്തര സാഹിത്യ വിമര്‍ശകരുടെ എണ്ണം ഫെയ്‌സ്ബുക്ക് കാലഘട്ടത്തില്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ മതേതര സാഹിത്യ രചയിതാക്കള്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് അ, ആ, ഇ, ഈ, ക, ഗ, ഘ എന്നിങ്ങനെ ഉചിതമായ പേരിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Read More »
Directory powered by Business Directory Plugin