Canara Bank   The Special
Home » സാഹിത്യം » എഴുത്തുകാര്‍

എഴുത്തുകാര്‍

മുദിത

പെണ്‍ എഴുത്തിന്റെ സ്വാതന്ത്ര്യത്തെ മുഴുവന്‍ വരച്ചു കാട്ടുന്ന ഒരു കവിതാസമഹാരമാണ് മുദിത. സ്ത്രീയുടെ അനുഭവങ്ങളെ നിരവധി ഭാവതലങ്ങളിലൂടെ വരച്ചു കാട്ടുന്ന ഈ കവിത സമാഹാരം സ്ത്രിയുടെ സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തിന്റെ ഭാവത്തലങ്ങള്‍ വ്യക്തമായി തന്നെ വ്യാഖ്യാനിക്കുന്നു. സമൂഹത്തിന്റെ വ്യത്യസ്ഥതലങ്ങളില്‍ വിഹരിക്കുന്ന സ്ത്രീ ജന്മങ്ങളുടെ അവശതകളും നിസ്സാഹതയും, ദാരിദ്രവും, വിഷമതകളും ഈ രചനകളിലൂടെ വായനക്കാരന്റെ നൊമ്പരത്തെ തൊട്ടുണര്‍ത്തുന്നു. ഒരു പിടി പെണ്‍ എഴുത്തിന്റെ ശക്തിയും തീവ്രതയും മുദിതയിലൂടെ കടന്നുപോകുന്ന ആര്‍ക്കും അനുഭവിക്കാന്‍ കഴിയും. പ്രണയവും,ശരീരവും, തൊഴിലും എല്ലാം കവിതയിലെ കഥാതന്തുവാകുമ്പോള്‍ അനുഭാവത്തിന്റെ നേരിയ ദൃശ്യങ്ങള്‍ ആകുന്നു മുദിത. ...

Read More »

കരിക്കോട്ടക്കരി

  ദളിത് സമൂഹത്തില്‍ മുറവിളി സമൂഹത്തിന്റെ ഹൃദയത്തില്‍ പൊറിയിടാന്‍ ശ്രമിക്കുകയാണ് കരിക്കോട്ടക്കരിയെന്ന പുസ്തകത്തിലൂടെ വിനോയ് തോമസ്. മലയാള സാഹിത്യലോകത്ത് ഇത്തരം ആശയവുമായി നിരവധി പുസ്തകങ്ങള്‍ പിറവിയെടുത്തുയെങ്കിലും ചരിത്രത്തിന്റെ വേറിട്ട ശബ്ദശകലങ്ങള്‍ ആകുവാന്‍ അവയില്‍ പലതിനും കഴിഞ്ഞില്ലയെന്നു തന്നെ പറയാം. ആഖ്യാന മികവും ഭാഷയുടെ പഴക്കവും കരിക്കോട്ടക്കരിയെന്ന നോവലിനെ കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കുന്നു. അതുകൊണ്ട് തന്നെ ദളിത്-കീഴാള നോവലുകളില്‍ കരിക്കോട്ടക്കരിയ്ക്കു വേറിട്ട ഒരു സ്ഥാനം ലഭിക്കുo. ദളിതരുടെ പൂര്‍വ്വിക വേരുകളുടെ സത്യാന്വേഷണത്തിലേയ്ക്കാണ് ഗ്രന്ഥകര്‍ത്താവ് വായനക്കാരെ കൂട്ടികൊണ്ട് പോകുന്നത.് പുലയക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന കരിക്കോട്ടക്കരിയെന്ന ദേശമാണ് പുസ്തകത്തെ മുന്നോട്ട് നയിക്കുന്നത്. ഇറാനിമോസ് ...

Read More »

മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം

  ശരിക്കും  മാതൃഭാഷയ്ക്കു വേണ്ടിയുള്ള  ഒരു സമരം തന്നെയാണ് പി.പവിത്രന്റെ ഈ പുസ്തകം. ആഗോള വത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ മലയാള ഭാഷയുടെ നേരെ ഉയരുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. ഭാഷയുടെ കളിതൊട്ടിലില്‍ വിരിഞ്ഞ അതിമനോഹരമായ ഒരു ഭാഷയാണ് മലയാളം, എന്നാല്‍ ഈ ആധുനിക ലോകത്ത് അനുദിനം മരണത്തോടു മല്ലിടുകയാണ് ഈ ഭാഷയെന്നത് ഭാഷാ സ്‌നേഹികളെ സംബന്ധിച്ച് വളരെ വേദനാജനകമാണ്. ഈ പ്രതിസന്ധികളെ സമൂഹത്തിന്റെ  യാഥാര്‍ത്ഥ്യ ബോധത്തിനുമുന്നില്‍ ഉയര്‍ത്തി കാട്ടുവാന്‍ ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരും ഭാഷ സ്‌നേഹികളും മാത്രമല്ല സമൂഹത്തിലെ നാനാതുറയിലുള്ളവര്‍പോലും ഈ സംഘടനകളുടെ ...

Read More »

ഭൂപടം ഭൂമിയല്ല

  എല്‍. തോമസ്‌കുട്ടിയുടെ ‘ഭൂപടം ഭൂമിയല്ല’ എന്ന കാവ്യ സൗന്ദര്യം ഊര്‍ന്ന് ഇറങ്ങുന്ന കവിതസമാഹരം വിശാലമായ ഭൂമിയിലേയ്ക്ക് ഒറ്റ നോക്കുന്ന ഒന്നാണ്. വീട് എന്ന കവിതയിലൂടെയാണ് കവിയുടെ ആകുലതകളും ചിന്തകള്‍ക്ക്‌ വായനക്കാരുടെ ഹൃദയത്തില്‍ കൂടുകൂട്ടി തുടങ്ങുന്നത്. കടകെണികളും ആത്മഹത്യകളും ദാരിദ്രവും കര്‍ഷകമരണവും തുടങ്ങിയ ചിന്തകള്‍ സ്വന്തമായി വിഹരിച്ചുകൊണ്ട് വ്യഖ്യാനിക്കുകയാണ് കവി ഇവിടെ. ഈ കവിതാസമാഹരത്തിലൂടെ കടന്നുപോകുമ്പോള്‍ കാഴ്ചയുടെ ചാരുത നിറഞ്ഞു നില്‍ക്കുന്ന വരികളാണ് ഇതില്‍ ഉള്ളത്. ഭാഷയുടെ വരകള്‍കൊണ്ട് അതിമനോഹരമായി ഭുമിയുടെ ജീവിത വാഴ്ചയെ വ്യഖ്യാനിക്കുന്നതില്‍ കവി ഏറെക്കുറെ വിജയിച്ചുയെന്നത് സത്യ  “ഭൂപടം ഭൂമിയല്ല” എന്ന ...

Read More »

പട്ടം ജി. രാമചന്ദ്രന്‍ നായര്‍

pattam

കലാ സാംസ്‌കാരിക  രംഗങ്ങളില്‍ സജീവ സാനിധ്യം നിലനിര്‍ത്തിയതും വ്യക്തി മൂല്യങ്ങള്‍ക്കപ്പുറം മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്ത ഒരപൂര്‍വ്വ വ്യകതിയാണ് ശ്രീ. പട്ടം ജി. രാമചന്ദ്രന്‍ നായര്‍. 1939-ല്‍ പട്ടത്ത് ജനിച്ച രാമചന്ദ്രന്‍ നായര്‍, നാല് പതിറ്റാണ്ടുകാലം സാഹിത്യ രംഗവുമായ് ആത്മ ബന്ധം പുലര്‍ത്തുന്ന വ്യകതിയാണ്. തിരുവനന്തപുരത്തിന്റെ ചരിത്രത്തോടൊപ്പം മലയാള സാഹിത്യ മേഖലയ്ക്ക് പുതിയ മുഖം നല്‍കാന്‍  സാധിച്ച ബഹുമുഖ പ്രതിഭ കൂടിയാണ് ശ്രീ.പട്ടം രാമചന്ദ്രന്‍ നായര്‍. ‘ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍’, ശൈശവ സൗകുമാര്യം കവിഭാവനയില്‍, പോള്‍ മാരാര്‍ മുണ്ടശ്ശേരി, ശാന്തമായ് ഒഴുകുന്ന ഡോണും ...

Read More »

ഹൃദയകുമാരി

20tvm_teacher4_jpg_1523550g

മലയാള  സാഹിത്യത്തിലെ  നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസ വിദഗ്ദ്ധയുമാണ് ബി. ഹൃദയകുമാരി. സ്വാതന്ത്ര്യ സമര സേനാനി ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി  സെപ്റ്റംബര്‍ 1-ാം തീയ്യതി 1930 തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപികയായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചു. വള്ളത്തോള്‍ കൃതികള്‍ ഇംഗ്ലീഷിലേക്കും ടാഗോര്‍ കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, റോമന്‍ കവിതകളിലെ കാല്‍പനികതയെക്കുറിച്ചെഴുതിയ ‘കാല്പനികത’ എന്ന പഠനം ...

Read More »

വിഷ്ണുനാരായണന്‍ നമ്പൂതിരി

vishnu-narayanan-namboothiri

പ്രമുഖ മലയാളകവി,ഭാഷാപണ്ഡിതന്‍, സാംസ്‌കാരികചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി. തിരുവല്ലയിലെ ഇരിങ്ങോലില്‍ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2ന്് അദ്ദേഹം ജനിച്ചത്. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപകനായാണ് അദ്ദേഹം  ജോലി ചെയ്തത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗവുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവര്‍ഷകാലം അദ്ദേഹം തിരുവല്ല ...

Read More »

കെ.ആര്‍.മീര

MEERA

1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു .പിന്നീട് മനോരമയില്‍ നിന്നും രാജിവച്ചു ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവന്‍ സമയ എഴുത്തുകാരിയും. നിരവധി റിപ്പോര്‍ട്ടുകള്‍, വാര്‍ത്താ&ലേഖനപരമ്പരകള്‍, തിരക്കഥകള്‍ രചിച്ചു. പി.യു.സി.എല്‍. അവാര്‍ഡും കേരള പ്രസ്സ് അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട  നോവലാണ് ആരാച്ചാര്‍. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന ഈ കൃതി ഭരണകൂടം എങ്ങനെ ...

Read More »
Directory powered by Business Directory Plugin