Canara Bank   The Special
Home » സിനിമ » മോളിവുഡ് » ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു.

ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു.

budhanum-chaplinum-chirikunu
ആര്‍. ശരത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന സിനിമ സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുന്നു. ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യനടന്റെ  കഥയാണ് ഈ സിനിമയിലൂടെ ശരത് പറയുന്നത്.  ചാര്‍ളി ചാപ്‌ളിന്‍ എന്ന അതുല്യ നടനായി വേഷമണിയുക എന്നതാണ് ഇന്ദ്രഗുപ്തന്റെ മോഹം. ചാര്‍ളി ചാപ്ലിന്റേതുപോലെ ഇന്ദ്രഗുപ്തന്റെ  ബാല്യവും ദുരിത പൂര്‍ണ്ണമായിരുന്നു. ബാല്യത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടു. ചാര്‍ളി ചാപ്‌ളിനാവുക എന്ന ലക്ഷ്യം സഫലമാക്കാന്‍ അയാള്‍ നിരന്തരം യത്‌നിച്ചു. ചാപ്‌ളിനെപ്പോലെ ഇന്ദഗുപ്തന്റെ ജീവിതത്തിലും ചില സ്ത്രീകള്‍ കടന്നുവരുന്നു. ചാപ്‌ളിനോട് ഒരുപാട് സമാനതകളുള്ള നടനാണ് ഇന്ദ്രഗുപ്തന്‍. ചാര്‍ളി ചാപ്‌ളിന്റെ അഭിനയ ജീവിതത്തിന്റെ നൂറാം വര്‍ഷത്തില്‍ ആ അനശ്വര നടന്റെ ജീവിതത്തെ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി അനുകരിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. ഇന്ദ്രന്‍സാണ് നായക കഥാപാത്രമായ ഇന്ദ്രഗുപ്തനെ അവതരിപ്പിക്കുന്നത്. പ്രവീണയാണ് നായിക.
എപ്പിക് സിനിമാസിന്റെ ബാനറില്‍ ജ്യോതികൃഷ്ണന്‍, ഡോക്ടര്‍ സുമിത്രന്‍, കെ. ലക്ഷ്മിപ്രിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നെടുമുടിവേണു, ജഗദീഷ്, പി. ബാലചന്ദ്രന്‍, നന്ദു, മുന്‍ഷി ബൈജു, കൃഷ്ണപ്രസാദ്, കെ.സി ബേബി, ഡോക്ടര്‍ സി. ഉണ്ണികൃഷ്ണന്‍, ഫാദര്‍ ജോര്‍ജ്ജ്, റബീറോ, ആനന്ദന്‍ സുമിത്രന്‍, അഭയ്, പരമേഷ്,   ഷര്‍വാരി ജാമനീസ്, ലക്ഷ്മി മേനോന്‍, സോനാ നായര്‍, മാളവിക മേനോന്‍, അമൃത അനില്‍, ജയശ്രീ, ഗായത്രി, നന്ദ തുടങ്ങിയവരാണ് മറ്റു പ്രദാന താരങ്ങള്‍ .
കഥകിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ , രവീന്ദ്രനാഥ ടാഗോറിന്റെ അഭിസാര്‍ എന്ന പ്രശസ്ത ബംഗാളി കവിത രമേഷ് നാരായണന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഡോക്ടര്‍ സുരേഷ് കുമാറിന്റെ ഗാനം അപര്‍ണാ രാജീവ് ആലപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin