Canara Bank   The Special
Home » സിനിമ » മോളിവുഡ് » സ്വര്‍ണ്ണക്കടുവ

സ്വര്‍ണ്ണക്കടുവ

swarna-kaduva

ലോനപ്പന്‍  മുതലാളിയുടെയും അയാളുടെ വലം കൈ റിനി ഈപ്പന്റെയും കഥയാണ് സ്വര്‍ണ്ണക്കടുവ. ലോനപ്പന്‍ തൃശ്ശൂരിലെ പ്രശസ്തനായ സ്വര്‍ണ്ണക്കട മുതലാളിയും. ചലച്ചിത്ര നിര്‍മ്മാതാവും ബാറുടമയുമാണ്. ലോനപ്പന്റെ ഡ്രൈവര്‍ കം സെക്രട്ടറിയാണ് റിനി ലോനപ്പന്‍ മുതലാളിയെ ഇന്നസെന്റും റിനിയെ ബിജു മേനോനും അവതരിപ്പിക്കുന്നു.

സിനിമയിലെ സ്വര്‍ണ്ണക്കടുവയാണ് ബിജുമേനോന്‍. കടുവയ്ക്ക് സ്വര്‍ണ്ണനിറം കൊടുത്താല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് കഥയുടെ ആധാരം. സിനിമയ്ക്ക് ആദ്യം നിശ്ചയിച്ച പേര് വെള്ളക്കടുവ എന്നായിരുന്നു.  തൃശ്ശൂര്‍കാരനായ റിനി ലോനപ്പന്‍ മുതലാളിക്കുവേണ്ടി കൂട്ടിക്കൊടുപ്പൊഴിച്ച് മറ്റെന്തും ചെയ്യും . റിനി ഒരു സ്ത്രീയെ വശീകരിച്ച് പ്രേമിച്ച്, ഒരു വലിയ രഹസ്യം ഒളിപ്പിക്കാനായി അവളുടെ കാമുകവേഷം കെട്ടുന്നു. എന്നിട്ട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം  കഴിക്കുന്നു. കാരണം ആ പെണ്‍കുട്ടി ആ രഹസ്യത്തിന്റെ സാക്ഷിയാണ്. എല്ലാ പ്രശ്‌നങ്ങളെയും ചെറു ചിരിയോടെ നോക്കിക്കാണുന്ന റിനിയുടെ കണ്ണുകളില്‍ കാരുണ്യത്തിന്റെ തിളക്കമുണ്ടാകുന്നത് അവസാന രംഗത്ത് മാത്രമാണ്. അതോടെ റിനി കടുവയില്‍ നിന്ന് മനുഷ്യനായി മാറുന്നു.
കഥയുടെ സന്ദര്‍ഭത്തിനുസരിച്ചുള്ള തമാശകളേ സിനിമയിലുള്ളൂ. അല്ലാതെ ചിരിയുണ്ടാക്കാന്‍ വേണ്ടി മന:പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ലെന്ന് സംവിധായകനായ ജോസ് തോമസ് പറയുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബാബു ജനാര്‍ദ്ദനനാണ്.
ഫാമിലി ത്രില്ലര്‍ ഇനത്തില്‍ പെടുന്ന സിനിമയാണ് സ്വര്‍ണ്ണക്കടുവ. അതില്‍ ഹ്യൂമറുമുണ്ട്. ഒരിക്കല്‍ പൊള്ളാച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങി വരും വഴി ലോനപ്പന്‍ സഞ്ചരിച്ച കാര്‍ ഒരാളെ ഇടിച്ചിടുന്നു. നിര്‍ത്താതെ പോയ കാറിന്റെ നമ്പര്‍ ആരോ കണ്ട് പോലീസില്‍ അറിയിക്കുകയും പോലീസ് കേസ് എടുക്കുകയും ചെയ്യുന്നു. ഈ അപകടത്തിന്റെ ഉത്തരവാദിത്തം റിനി ഏറ്റെടുക്കുന്നു. ആ കേസാണ് കഥയുടെ ഗതി നിര്‍ണ്ണിക്കുന്നത്.

സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നസീര്‍ സംക്രാന്തി, കിഷോര്‍ സത്യ, പയ്യന്‍സ്, ബൈജു, അഭിനവ്, ജിന്റോ കലാഭവന്‍, ചിന്നു കുരുവിള, സീമ ജി.നായര്‍, ശോഭസിംഗ്, രേഖ വാര്യര്‍, അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin