Canara Bank   The Special
Home » സാഹിത്യം » എഴുത്തുകാര്‍ » വിഷ്ണുനാരായണന്‍ നമ്പൂതിരി

വിഷ്ണുനാരായണന്‍ നമ്പൂതിരി

vishnu-narayanan-namboothiri

പ്രമുഖ മലയാളകവി,ഭാഷാപണ്ഡിതന്‍, സാംസ്‌കാരികചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി. തിരുവല്ലയിലെ ഇരിങ്ങോലില്‍ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2ന്് അദ്ദേഹം ജനിച്ചത്.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപകനായാണ് അദ്ദേഹം  ജോലി ചെയ്തത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗവുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവര്‍ഷകാലം അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിക്കുകയും
ചെയ്തു.

കൃതികള്‍
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങള്‍ (1971)
ഭൂമിഗീതങ്ങള്‍ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകള്‍ (1988)
ചാരുലത (2000)

പുരസ്‌കാരങ്ങള്‍

എഴുത്തച്ഛന്‍ പുരസ്‌കാരം (2014)
പത്മശ്രീ (2014)
കേരളസാഹിത്യഅക്കാദമി അവാര്‍ഡ് (1979)
കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1994)
മാതൃഭൂമി സാഹിത്യപുരസ്‌കാരം 2010
വയലാര്‍ പുരസ്‌കാരം  2010
വള്ളത്തോള്‍ പുരസ്‌കാരം  2010
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം
പി സ്മാരക കവിതാ പുരസ്‌കാരം  2009
ഓടക്കുഴല്‍ അവാര്‍ഡ്  1983

പരിക്രമം, ശ്രീവല്ലി, രസക്കുടുക്ക, തുളസീ ദളങ്ങള്‍, എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എന്‍.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും ഗാന്ധി പുതിയ കാഴ്ചപ്പാടുകള്‍, സസ്യലോകം, ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.കൂടാതെ പുതുമുദ്രകള്‍,ദേശഭക്തി കവിതകള്‍, വനപര്‍വ്വം, സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ കൃതികള്‍ സമ്പാദനം ചെയ്യുകയും കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ  എഴുത്തച്ഛന്‍ പുരസ്‌കാരം ഈ വര്‍ഷം വിഷ്ണുനാരായണന്‍ നമ്പൂതിരിക്കാണ് സമര്‍പ്പിച്ചത്.

One comment

  1. Very informative article, i am regular reader of your website.
    I noticed that your website is outranked by many other blogs in google’s search results.
    You deserve to be in top ten. I know what can help you, search in google for:
    Kelustu’s tips outsource the work

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin