Canara Bank   The Special
Home » ടൂറിസം » അഗസ്ത്യമുനി പാര്‍ക്കും അഗസ്ത്യമല

അഗസ്ത്യമുനി പാര്‍ക്കും അഗസ്ത്യമല

Agasthyakoodam-–-The-Unexplored-Place-699x262

അഗസ്ത്യകൂടം അല്ലെങ്കില്‍ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.1868 മീറ്റര്‍ ഉയരമുളള കേരളത്തിലെ രണ്ടാമത്തെ ഉയരം കുടിയ കൊടിമുടിയാണ് ഇത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

അഗസ്ത്യമലയില്‍ സപ്തര്‍ഷികളില്‍ ഒരാളാണ് അഗസ്ത്യമുനിയെ ആരാധിക്കുന്നതിനാല്‍ ഇത് ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. . അഗസ്ത്യമലയുടെ മുകളില്‍ അഗസ്ത്യന്റെ ഒരു പൂര്‍ണ്ണകായപ്രതിമയുണ്ട്.

മലയുടെ താഴേത്തട്ടുകളില്‍ വളരെ ആപൂര്‍വമായ ഔഷധ ഗുണങ്ങളുളള 2000ത്തോളം ചെടികളും വേരുകളും വളരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂര്‍, ബോണക്കാട്, പൊന്‍മുടി എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങള്‍ തുടങ്ങിയത്. ജോണ്‍ അലന്‍ ബ്രൌണ്‍ എന്ന സ്‌കോട്ട്‌ലാന്റുകാരനായ ശാസ്ത്രജ്ഞന്‍ അഗസ്ത്യകൂടത്തില്‍ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂര്‍വമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.

അഗസ്ത്യകൂടം കയറാന്‍ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. എല്ലാവര്‍ഷവും ജനുവരി/ഫെബ്രുവരി മാസങ്ങളില്‍ അനുമതി നല്‍കപ്പെടുന്നു. . ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം. 2014 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി യാത്ര ബുക്ക് ചെയ്യാനാവും. ഒരു വ്യക്തിക്ക് 500 രൂപയാണ് ഫീസിനത്തില്‍ വാങ്ങിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin