Canara Bank   The Special
Home » ടൂറിസം » തീരമാലകളുടെ സൗന്ദര്യവുമായി കാപ്പാട് ബീച്ച്

തീരമാലകളുടെ സൗന്ദര്യവുമായി കാപ്പാട് ബീച്ച്

india_2001_801s_010

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടല്‍ത്തീരമാണ് കാപ്പാട്. 1498ല്‍ പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌കോ ഡ ഗാമ ഇവിടെയാണ് കപ്പലിറങ്ങിയെന്ന് പറയപ്പെടുന്നുയെങ്കിലും ഇവിടെനിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായനികടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോള്‍. തദ്ദേശീയര്‍ക്കിടയില്‍ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു.മലബാറില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ എല്ലാം തന്നെ കാപ്പാട് സന്ദര്‍ശിക്കാതെ പോക്കാറില്ല.ഈ പ്രദേശത്തെ ആളുകള്‍ സായഹ്നസവാരിക്ക് വേണ്ടി വരുന്നത് കാപ്പാട് ബിച്ചിനെയാണ്.സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്ക സുന്ദരവും വിസ്തൃതവുമായ കടല്‍ത്തീരം കൊണ്ട് അനുഗൃഹീതമാണ് കാപ്പാട്.

വാസ്‌കോ ഡെ ഗാമയുടെ സ്മരണാര്‍ഥം ബീച്ചിന്റെ വടക്കെ അറ്റത്ത് കാപ്പാട് ജംഗ്ഷനില്‍ ഒരു സ്മാരക സ്തൂപം സ്ഥാപിച്ചിട്ടുണ്ട്. കാപ്പാട് ബീച്ചിന്റെ വടക്ക് ഭാഗത്ത് പാറക്കെട്ടുകളും അതിനോട് ചേര്‍ന്നുള്ള ശ്രീകുറുംബ ക്ഷേത്രവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin