Canara Bank   The Special
Home » ടൂറിസം » മുത്തങ്ങ വൈല്‍ഡ് ലൈഫ് നാഷണല്‍ പാര്‍ക്ക്

മുത്തങ്ങ വൈല്‍ഡ് ലൈഫ് നാഷണല്‍ പാര്‍ക്ക്

wayanad-wildlife-sanctuary

വൈവിധ്യങ്ങളാര്‍ന്ന വന്യജീവികളുടെ ദൃശ്യപെരുമയാണ് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നമ്മുക്ക് കാണുവാന്‍ സാധിക്കുന്നത്.പ്രകൃതിയോടെ ഇണങ്ങി ചേര്‍ന്ന് ജീവിക്കുന്ന ജീവികളുടെ ആവാസ വ്യവസ്ഥയെ ഒട്ടും തന്നെ ബാധിക്കാത്ത തരത്തിലാണ് ഈ സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക്്് സന്ദര്‍ശനം ഒരുക്കിയിരിക്കുന്നത്്. സുല്‍ത്താന്‍ബേത്തരിയുടെ കിഴക്ക് ഭാഗത്ത്് 16 കിലോമീറ്റര്‍ ഉള്ളിലാണ് നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 345 സ്വക്‌യര്‍ കിലോമീറ്ററിലാണ് മുത്തങ്ങ നാഷണല്‍ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്്. ഇന്ത്യയില്‍ വച്ചു തന്നെ ഏറ്റവും അധികം ആന കൂട്ടമുള്ള കേന്ദ്രമാണ് മുത്തങ്ങനാഷണല്‍ പാര്‍ക്ക്്. കൂടാതെ ഇവിടെ വിവിധ ഇനം മാനുകള്‍, കുരങ്ങുകള്‍, കടുവ, കരടികള്‍, തേവാങ്ക്്, ഉരഗങ്ങള്‍ , പുളളിപൂലി, കാട്ടുപൂച്ച ,വെരുക്് , കാട്ടുപോത്ത്, കാട്ടുപന്നി, എന്നു തുടങ്ങിയ അപൂര്‍വ്വം ജീവജാലങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. വിവിധതരം ഔഷധ മൂല്യങ്ങളുള്ള സസ്യങ്ങള്‍ ഉള്‍പ്പെടെ ഹരിത ചാരുതയാര്‍ന്ന വനവും ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെ വരുന്ന വിനോദ സഞ്ചാരികള്‍ക്ക് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാടിനുഉള്ളിലൂടെ ആനസവാരി സജ്ജീകരിച്ചിട്ടുണ്ട്്. സൗത്ത് ഇന്ത്യയില്‍ വച്ചു തന്നെ ഏറ്റവും വലിയ ആനക്കൂട്ടത്തെ നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കും കൂടാതെ ഇവിടെ വെള്ളത്തില്‍ കളിച്ചുലസിക്കുന്ന ആനകള്‍ കുട്ടങ്ങള്‍ കാണികള്‍ക്ക്ുടെ കണ്ണിന് ഇമ്പമുള്ള കാഴ്ചയാണ്. മനോഹരമായ ഹരിതചാരിതയാര്‍ന്ന മുത്തങ്ങ വനമേഖലങ്ങളില്‍കൂടി സഞ്ചരിക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ള അപൂര്‍വ്വ ചിത്ര ശലഭങ്ങളും സുഗന്ധങ്ങള്‍ പരത്തി നില്‍ക്കുന്ന സസ്യങ്ങളും പൂക്കളും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ വിവിധ ഇനം പക്ഷികള്‍ ഇവിടത്തെ പ്രകൃതി സൗന്ദര്യത്തെ കുടുതല്‍ സുന്ദരമാക്കുന്നു. മലബാര്‍ ഭാഗത്ത് കാണുന്ന വേഴാമ്പല്‍ മയില്‍, മൂങ്ങ മരംക്കൊത്തി, കുയില്‍ കാട്ടുകോഴി, വയാടിക്കിളി, കൊക്ക്്,വെള്ളകൊക്ക്്, കുളകോഴി, ബുള്‍പക്ഷി, കഴുകന്‍, കടല്‍പക്ഷി, വാലാട്ടിപക്ഷി, കുരുവി, തുടങ്ങി വിവിധയിനം പക്ഷികളെ നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കുന്നു. ഈ പക്ഷികളുടെ മധുരമായ ശബ്ദങ്ങള്‍കേട്ട് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്ര തികച്ചും അവര്‍ണ്ണനീയമാണ്.

ഏറ്റവും അപൂര്‍മായ സസ്യജാലങ്ങള്‍ ഉള്ള ഒരു വനപ്രദേശമാണ് മുത്തങ്ങ നാഷണല്‍ പാര്‍ക്ക്്. ഔഷധഗുണമുള്ള നിരവധി സസ്യങ്ങള്‍ നമുക്ക്് ഇവിടെ ലഭിക്കുന്നതാണ്. വളരെ കുളിര്‍മ്മയുള്ള മനം മയക്കുന്ന പ്രകൃതിരമണീയത വിളിച്ചോതുന്ന പുല്‍ത്തകിടുകള്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. ഇവിടെ വരുന്ന ഒരോ വിനോദ സഞ്ചാരികള്‍ക്കും നല്ലൊരു അനുഭവമാണ് മുത്തങ്ങ നാഷണല്‍ പാര്‍ക്ക് സമ്മാനിക്കുന്നത്. പ്രകൃതിയോടും സസ്യജീവജലാങ്ങളോടും പൂര്‍ണ്ണമായി ഇഴകിചേര്‍ന്നുകൊണ്ടുള്ള ഒരു അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. അതുകൊണ്ടുതന്നെ ഇവിടെ വരുന്ന ഓരോ വിനോദസഞ്ചാരിയും ഈ ദൃശ്യ സമ്പത്തിനെ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് തിരിച്ചു പോകുന്നത്്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin