Canara Bank   The Special
Home » ടൂറിസം » വശ്യ സൗന്ദര്യത്തില്‍ ആതിരപ്പള്ളി

വശ്യ സൗന്ദര്യത്തില്‍ ആതിരപ്പള്ളി

6149945867_df7cb17caa_z

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അതിമനോഹരമായ ഒരു ഗ്രാമ പഞ്ചായത്താണ് ആതിരപ്പള്ളി. കടല്‍ തീരത്തില്‍ നിന്ന് ആയിരമടി ഉയരത്തിലാണ് ആതിരപ്പള്ളി വെള്ളച്ചാട്ടമുള്ളത്. കൊച്ചരുവികളും ഇടതൂടര്‍ന്ന കാടുമാണ് ആതിരപ്പള്ളിയുടെ പ്രകൃതി സൗന്ദര്യത്തെ വിളിച്ചോതുന്നത്. 80 അടിയോളം ഉയരമുള്ള ഈ വെള്ളച്ചാട്ടം സംസ്ഥാനങ്ങളിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. നിരവധി അപൂര്‍വ്വ സസ്യജീവജാലങ്ങള്‍ ‘ആതിരപ്പള്ളി വാഴിച്ചാല്‍’ ഭാഗങ്ങളിലെ കാടുകളില്‍ കാണാവുന്നതാണ്. പശ്ചിമഘട്ട പ്രദേശമായ ഇവിടെ വളരെ അപൂര്‍വ്വമായി വിവിധതരം വേഴാമ്പലുകളെ കാണാവുന്നതാണ്. വിവിധതരം പക്ഷികള്‍ പാര്‍ക്കുന്ന ഈ പ്രദേശത്തെ നാഷണല്‍ പാര്‍ക്കായ് ഏഷ്യന്‍ നാച്ച്വര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരമേഖലയില്‍ ആതിരപ്പള്ളിയുടെ സ്ഥാനം വളരെ വലുതാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം.നിരവധി സിനിമകള്‍ ഈ പ്രദേശത്ത് വച്ച് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin