Canara Bank   The Special
Home » ടൂറിസം » കണ്ണൂര്‍

കണ്ണൂര്‍

muzhappilangad-beach
വടക്കന്‍ കേരളത്തിലെ ഒരു ജില്ലയായ കണ്ണൂര്‍ തെയ്യം പോലുള്ള അനേകം നാടോടിക്കലകളുടെ കളിത്തൊട്ടിലാണ്. കണ്ണൂരില്‍ നിന്ന് അഞ്ചും തലശ്ശേരിയില്‍ നിന്ന് എട്ടും കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് കടല്‍ത്തീരം വിനോദ സഞ്ചാരികളുടെ പറുദീസയാണ്. സംസ്ഥാനത്ത് വിനോദസഞ്ചാരികള്‍ക്ക് വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരേയൊരു കടല്‍ത്തീരമാണിത്. കേരവൃക്ഷങ്ങള്‍ വരിയിട്ട പാതയിലൂടെ നിങ്ങള്‍ക്ക് ഏകദേശം 4 കി.മീ വാഹനമോടിക്കാം. ഈ യാത്രക്കിടയില്‍ സഞ്ചാരികള്‍ക്ക് ചെറുതും വലുതുമായ അനേകം ഭക്ഷണശാലകളില്‍ നിന്ന് മലബാറിലെ പ്രത്യേക രൂചിയുള്ള വിഭവങ്ങള്‍ ആസ്വദിക്കാം. കേരളത്തിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ഡോണ്‍ ഫ്രാന്‍സ്‌സ്‌കോ ഡിഅല്‍മേഡ എ.ഡി 1505 ല്‍ നിര്‍മ്മിച്ച കോട്ട കണ്ണൂരില്‍ നിന്ന് വെറും 3 കി.മീ അകലെ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്നു. അന്നത്തെ ഭരണാധികാരിയായിരുന്ന കോലത്തിരി രാജാവിന്റെ അനുമതിയോടെയാണ് പറങ്കികള്‍ ഈ കോട്ട പണികഴിപ്പിച്ചത്. കോട്ടയ്ക്കകത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലം, ഭുമിക്കടിയിലെ തടവറകള്‍, കടലിലേക്ക് നയിക്കുന്ന രഹസ്യ തുരങ്കങ്ങള്‍ എന്നിവ കൂടാതെ നാശോന്മുഖമായ ഒരു ചാപ്പലും (ക്രിസ്ത്യാനികളുടെ ആരാധനാ സ്ഥലം) ഇവിടെ കാണാം. പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഡച്ചുകാരിലേക്കും തുടര്‍ന്ന് ഇംഗ്ലീഷുകാരിലേക്കും കൈമാറപ്പെട്ട ഈ കോട്ട മലബാര്‍  തീരത്ത് ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സൈനികത്താവളമായി മാറി. കോട്ടയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന മാപ്പിള ബേ ഫിഷിംഗ് ഹാര്‍ബര്‍ നയനാനന്ദകരമായ ഒരു കാഴ്ചയാണ്.
ധര്‍മ്മടം ദ്വീപ്

ധര്‍മ്മടത്ത് നിന്ന് വെറും 100 മീ അകലെ സ്ഥിതി ചെയ്യുന്ന ധര്‍മ്മടം ദ്വീപ് തലശ്ശേരിയില്‍ നിന്ന് ഏകദേശം 5 കി.മീ അകലെയാണ്. ആള്‍പ്പാര്‍പ്പില്ലാത്ത ഈ ദ്വീപില്‍ ധാരാളം തെങ്ങുകളും നിബിഢമായ കുറ്റിക്കാടുകളുമുണ്ട്. അഞ്ചരക്കണ്ടി നദിയുടേയും തലശ്ശേരി നദിയുടേയും സംഗമസ്ഥാനത്തിനടുത്താണ് ഈ ദ്വീപ് എന്ന പ്രത്യേകതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin