Canara Bank   The Special
Home » സ്ത്രീ » ബ്യൂട്ടിടിപ്‌സ് » അഴകാര്‍ന്ന പാദങ്ങള്‍

അഴകാര്‍ന്ന പാദങ്ങള്‍

465016825_XS

മുഖസൗന്ദര്യം പോലെ തന്നെ ഏറെ പ്രധാന്യമുള്ളതാണ് പാദങ്ങളുടെ സംരക്ഷണവും നഖങ്ങളുടെ സംരക്ഷണവും. വീണ്ടുകീറി പൊട്ടിപൊളിഞ്ഞ നഖം നമ്മുടെ വ്യക്തിത്വത്തിന് ഏറെ മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ്. അല്‍പ്പം സമയം പാദസംരക്ഷണത്തിനും പരിപാലനത്തിനും മാറ്റിവച്ചാല്‍ വീട്ടില്‍ തന്നെ ഇരുന്നു നമ്മുക്ക് സുന്ദരമായ പാദം സ്വന്തമാക്കാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നു ചെയ്യാവുന്ന പാദസംരക്ഷണങ്ങള്‍ എന്തൊക്കെയാണ് നോക്കാം.

Saving Tips Easy Pedicure at home

1. ചെറു ചൂടുവെള്ളത്തില്‍ അല്‍പ്പം ഷാമ്പൂവൂം നാരങ്ങനീരും ഉപ്പും മിക്‌സ് ചെയ്യത് പാദങ്ങള്‍ അതില്‍ 10 മുതല്‍ 15 മിനിട്ട് വരെ മുക്കിവയ്ക്കുക. അതിന്‌ശേഷം പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് പാദത്തിന്റെ അടിവശം നന്നായി ഉരച്ചു കഴുക. അതിന്‌ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നഖങ്ങള്‍ നന്നായി വൃത്തിയാക്കുക അതിന് ശേഷം നഖം വെട്ടി ഉപയോഗിച്ച് ആകൃതി വരുത്തുക. വാസലീന്‍ ക്രിം ഉപയോഗിച്ച് നഖങ്ങള്‍ക്ക് മസാജ് കൊടുക്കുക. അതിന്‌ശേഷം മൊയിസ്ച്ചറൈഡിക് ക്രീം ഇടാന്‍ സുന്ദരമായ പാദങ്ങള്‍ സ്വന്തമാക്കാം.
2. ചെറുനാരങ്ങയുടെ നീര് മാറ്റിയ തോട് എടുത്ത് പാദങ്ങളില്‍ 5 മുതല്‍ 15 മിനിറ്റ് വരെ ഉരസുക. ഇത് പാദത്തിന് നല്ലനിറവും തിളക്കവും കിട്ടാന്‍ ഇത് സഹായിക്കും.
3. പുറത്തു പോകുമ്പോള്‍ മുഖത്ത് ഡണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് പോലെ തന്നെ പാദങ്ങളിലും സണ്‍ഡ്ക്രീന്‍ ഉപയോഗിക്കണം.
4. സ്ഥിരമായി നെയില്‍ പോളീഷ് ഉപയോഗിക്കുന്നത് നഖത്തിന് അത്ര നന്നല്ല.
5. പാദം ഒതുങ്ങി സുന്ദരമായിരിക്കാന്‍ ഷൂസ് ടൈപ്പ് ചപ്പലുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin