Canara Bank   The Special
Home » സ്ത്രീ » പാചകം » ചൂടിനോടു മല്ലിടാന്‍ തൈര്‌സാദം

ചൂടിനോടു മല്ലിടാന്‍ തൈര്‌സാദം

81f950b69f31b0231516a0ab01b5a2a2

ഈ ചൂടുകാലത്ത് ആഹാരത്തിനും വേണം മാറ്റം. ശരീരത്തിന്റെ തണുപ്പിന് ദാഹനത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് തൈര് സാദം. വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണ് എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകത.

ചേരുവകള്‍
1. ചോറ് – രണ്ട് കപ്പ്
2.കട്ടി തൈര് – 3 കപ്പ്
3. പാല്‍ – കാല്‍ കപ്പ്
4 ക്യാരറ്റ് – പൊടിയായി അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
5. ഇഞ്ചി – പൊടിയായി അരിഞ്ഞത് ഒന്നര ടേബിള്‍ സ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7.പച്ചമുളക് – പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
8. കറിവേപ്പില – ആവശ്യത്തിന്
9. കടുക് – ആവശ്യത്തിന്
10. ഉഴുന്നുപരിപ്പ് – 11/2 ടേബിള്‍ സ്പൂണ്‍
11. മല്ലിയില – പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍.
തയ്യാറാക്കുന്ന വിധം
വേവിച്ച ചോറ് അല്‍പ്പം തണുക്കുമ്പോള്‍ അതിലേയ്ക്ക് തൈരും പാലുമൊഴിച്ച് നന്നായി ഉടച്ച്് മിക്‌സ് ചെയ്യുക. ഒരു ക്രീം പരുവം ആക്കി മാറ്റി വയ്ക്കുക. ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിച്ചു കടുക്ക് പൊട്ടിച്ച് അതിലേയ്ക്ക് പച്ചമുളക് ഇച്ചി, ഉഴുന്നും പരിപ്പും കറിവേപ്പിലയും ഇട്ട് വഴറ്റുക. ഈ കൂട്ട് നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന തൈര് കൂടിലേയ്ക്ക് മിക്‌സ് ചെയ്യുക. അതിന് ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ക്യാരറ്റ് മല്ലിയില ചേര്‍ത്ത് നന്നായി ഇടുക. ആവശ്യമുണ്ടെങ്കില്‍ വെള്ളം ചേര്‍ക്കാം. നമ്മുടെ ഇഷ്ടപ്രകാരം ചൂടോടുകൂടിയോ തണുപ്പിച്ചോ ഈ തൈര് സാദം ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin