Canara Bank   The Special
Home » സ്ത്രീ » പാചകം » സ്വാദിഷ്ഠമായ ഉപ്പുമാവ്

സ്വാദിഷ്ഠമായ ഉപ്പുമാവ്

Vegetable-Upma-Adukkala

ആവശ്യമായ ചേരുവക

സൂചി റവ : ഒരു കപ്പ്
കടുക് : കാല്‍ ടീസ്പൂണ്‍
ഉഴുന്നു പരിപ്പ് : അര ടീസ്പൂണ്‍
ഇഞ്ചി : ഒരു ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
വലിയ ഉളളി : പൊടിയായി അരിഞ്ഞത് അര കപ്പ്
പച്ചമുളക്ക് : രണ്ടണ്ണെം പൊടിയായി അരിഞ്ഞത്
ഗ്രീപീസ് : വേവിച്ചത് അര കപ്പ്
ക്യാരറ്റ് : അരിഞ്ഞത് കാല്‍ കപ്പ്
കറിവേപ്പില : ആവശ്യത്തിന്
മല്ലിയില : പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ : ആവശ്യത്തിന്
നെയ്യ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് റവയിട്ട് ചെറിയ തീയില്‍ വറുത്ത് എടുക്കുക. റവ ഒരു ബ്രൗണ്‍ നിറം ആകുമ്പോള്‍ ഒരു പ്ലേറ്റില്‍ തട്ടി മാറ്റി വക്കുക. അതിന് ശേഷം ഒരു പാനില്‍ രണ്ട് സ്പൂണ്‍ എണ്ണ ഒഴിച്ച് അതിലേക്ക് കടുക്ക് പൊട്ടിക്കുക. അതിലേക്ക് ഉഴുന്നും പരിപ്പും പച്ചമുളക്ക് ഇഞ്ചി കറിവേപ്പില ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഉളളി ഇട്ട് ബ്രൗണ്‍ നിറമാക്കുമ്പോള്‍ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ക്യാരറ്റ് ഗ്രീന്‍പീസ് എന്നിവ ഇട്ട് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍തുകൊടുക്കുക.അതിലേക്ക് അല്‍പ്പം വെളളം ഒഴിച്ചതിന് ശേഷം റവ കുടി മിക്ക്‌സ് ചെയ്യുക.രണ്ട് മിനിറ്റ് വരെ തുടര്‍ച്ചയായി ഇളക്കുക .അതിന് ശേഷം ചെറിയ തീയില്‍ മുടി വച്ച് വേലിക്കുക.അഞ്ച് മിനിറ്റിന് ശേഷം തീ ഓഫ് ചെയ്യുക. കുറച്ചു നേരം തണുക്കുവാന്‍ വയ്യുക്കുക.അതിന് ശേഷം മല്ലിയില തൂക്കിയാതിന് ശേഷം വിളമ്പുക.

 

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin