Canara Bank   The Special
Home » സ്ത്രീ » ബ്യൂട്ടിടിപ്‌സ് » കണ്‍തടങ്ങളിലെ കറുപ്പു മാറാന്‍

കണ്‍തടങ്ങളിലെ കറുപ്പു മാറാന്‍

dark-circles-under-the-eyes

മറ്റുള്ളവരുടെ മുമ്പില്‍ സുന്ദരനോ സുന്ദരിയോ ആയി കാണപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ? ഒരാളുടെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ഘടകം അയാളുടെ മുഖവും വിശിഷ്യാ കണ്ണുകളുമാണ്. കണ്ണുകളുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വായന, കംപ്യൂട്ടറിലെ ജോലി, ടി.വി കാണുക എന്നിവ കണ്ണിന് ആയാസം നല്‍കുന്ന പ്രവൃത്തികളാണ്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഇടയ്ക്കിടെ വിശ്രമം എടുക്കുന്നത് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും. ഇരുമ്പ് ധാരാളമടങ്ങിയ ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങയില എന്നിവ കഴിക്കുക.
കണ്‍തടങ്ങളിലെ കറുപ്പു മാറാന്‍

  • ഉരുളക്കിഴങ്ങ് കനം കുറച്ച് അരിയുക, കണ്ണടച്ച ശേഷം കണ്ണിനു മുകളില്‍ ഓരോ കഷണം വയ്ക്കുക. കാരറ്റ്, വെള്ളരിക്ക എന്നിവ അരച്ചു പുരട്ടുന്നതും തന്ന്.
  • ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ (കണ്‍പോളകളിലും) പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
  • കണ്‍തടങ്ങളില്‍ കുങ്കുമാദി തൈലം പുരട്ടുക.
  • അല്പം രക്തചന്ദനവും ചന്ദനവും തുല്യ അളവില്‍ എടുത്ത് നന്നായി അരച്ച് തുല്യ അളവില്‍ പനിനീരില്‍ ചാലിച്ച് കണ്‍തടങ്ങളില്‍ പുരട്ടുക.
  • കണ്‍തടങ്ങളില്‍ തേന്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക.
  • ഏറ്റവും പ്രധാനപ്പെട്ട കാര്യം, വീട്ടിലായാലും ജോലി സ്ഥലത്തായാലും കൂടെക്കുടെ പച്ചവെള്ളം കൊണ്ടു മുഖം കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin