Canara Bank   The Special
Home » സ്ത്രീ » പാചകം » ഓംലറ്റ് നൂഡില്‍സ്

ഓംലറ്റ് നൂഡില്‍സ്

Omelette_Noodles

ചേരുവകള്‍

  1. നൂഡില്‍സ്- 1 പാക്കറ്റ്
  2. മുട്ട (നാടന്‍) – 4 എണ്ണം
  3. പാല്‍- നാലു വലിയ കരണ്ടി
  4. കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, സവാള – ഇവ ഒരിഞ്ചു നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്.
  5. വെളുത്തുള്ളിയും ഇഞ്ചിയും നന്നായി അരച്ചെടുത്തത്- 1 ചെറിയ കരണ്ടി
  6. കുരുമുളക് പൊടി- 1/2 ചെറിയ കരണ്ടി
  7. മല്ലിയില- രണ്ടു തണ്ട് ചെറുതായി അരിഞ്ഞത്
  8. തക്കാളി ചില്ലി സോസ്- 4 വലിയ കരണ്ടി
  9. എണ്ണ- ഒരു വലിയ കരണ്ടി
  10. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പു ചട്ടിയില്‍ (ചീനച്ചട്ടി ആയാലും മതി) എണ്ണ ഒഴിച്ചു ചൂടാക്കി അരച്ചെടുത്ത വെളുതുള്ളിയും ഇഞ്ചിയും അതില്‍  ഇട്ട് നന്നായി വഴറ്റുക. ഇതില്‍ ബാക്കിയുള്ള പച്ചക്കറികള്‍ ചേര്‍ത്ത് ചട്ടി അടച്ചുവച്ച്  അഞ്ചുമിനിട്ട് ചെറുതീയില്‍ പാതി വേകിക്കുക. ഇതില്‍ ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളയ്ക്കുന്നതുവരെ ചൂടാക്കുക. എന്നിട്ട് നൂഡില്‍സും അതിലുള്ള മസാലയും ഇതില്‍ ഇട്ട് വെള്ളം വറ്റുന്നതുവരെ വേകിക്കുക. മുട്ട ഒരു പാത്രത്തില്‍ ഇട്ട് പതപ്പിക്കുക. ഇതില്‍ ഒരു കരണ്ടി പാല്‍ സാവധാനം ചേര്‍ത്ത് കലക്കുക. കുരുമുളക് പൊടിയും മല്ലിയിലയും ഉപ്പും ചേര്‍ക്കുക. അവ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണപുരട്ടി മുട്ട അടിച്ചതില്‍ നിന്ന് ഓരോ കരണ്ടി വീതം ഒഴിച്ച് ഓംലറ്റ് പോലെ പരത്തി ചുടുക. ഓരോ ഓംലറ്റിനു മുകളിലും തക്കാളി ചില്ലി സോസ് പുരട്ടി നൂഡില്‍സ് കൂട്ട് വിതറി ചുരുട്ടിയെടുക്കുക. മുട്ട തീരും വരെ ഇത് തുടരുക.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin